Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Delhi Air Pollution

ഡൽഹി വായു മലിനീകരണം: ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ ചു​​​മ​​​ത​​​ല മ​​​റ​​​ന്നു​​​വെ​​​ന്ന് സു​​​പ്രീം​​​കോ​​​ട​​​തി

ന്യൂ​​​ഡ​​​ൽ​​​ഹി: രാ​​​ജ്യ​​​ത​​​ല​​​സ്ഥാ​​​ന​​​ത്ത് വാ​​​യു മ​​​ലി​​​നീ​​​ക​​​ര​​​ണം ഗു​​​രു​​​ത​​​ര​​​മാ​​​യി തു​​​ട​​​രു​​​ന്ന സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ ചു​​​മ​​​ത​​​ല നി​​​ർ​​​വ​​​ഹി​​​ക്കാ​​​ൻ പ​​​രാ​​​ജ​​​യ​​​പ്പെ​​​ട്ട​​​തി​​​ൽ എ​​​യ​​​ർ ക്വാ​​​ളി​​​റ്റി മാ​​​നേ​​​ജ്മെ​​​ന്‍റ് ക​​​മ്മീ​​​ഷ​​​നെ (സി​​​ക്യു​​​എം) രൂ​​​ക്ഷ​​​മാ​​​യി വി​​​മ​​​ർ​​​ശി​​​ച്ച് സു​​​പ്രീം​​​കോ​​​ട​​​തി.

ഡ​​​ൽ​​​ഹി​​​യി​​​ൽ വാ​​​യു മ​​​ലി​​​നീ​​​ക​​​ര​​​ണം രൂ​​​ക്ഷ​​​മാ​​​കു​​​ന്ന​​​തി​​​ന്‍റെ കാ​​​ര​​​ണ​​​ങ്ങ​​​ൾ പൊ​​​തു​​​സ​​​മ​​​ക്ഷ​​​ത്തി​​​ല​​​ട​​​ക്കം ല​​​ഭ്യ​​​മാ​​​യി​​​ട്ടും എ​​​ന്തു​​​കൊ​​​ണ്ട് ന​​​ട​​​പ​​​ടി​​​യെ​​​ടു​​​ക്കാ​​​ൻ ബ​​​ന്ധ​​​പ്പെ​​​ട്ട​​​വ​​​ർ വൈ​​​കു​​​ന്നു​​​വെ​​​ന്ന് ചീ​​​ഫ് ജ​​​സ്റ്റീ​​​സ് സൂ​​​ര്യ​​​കാ​​​ന്ത്, ജ​​​സ്റ്റീ​​​സ് ജോ​​​യ്മ​​​ല്യ ബാ​​​ഗ്ജി എ​​​ന്നി​​​വ​​​രു​​​ടെ ബെ​​​ഞ്ച് ചോ​​​ദി​​​ച്ചു.

ര​​​ണ്ടാ​​​ഴ്ച​​​യ്ക്കു​​​ള്ളി​​​ൽ വി​​​ദ​​​ഗ്ധ​​​രു​​​ടെ യോ​​​ഗം വി​​​ളി​​​ച്ച്, മ​​​ലി​​​നീ​​​ക​​​ര​​​ണം വ​​​ഷ​​​ളാ​​​കു​​​ന്ന​​​തി​​​ന്‍റെ പ്ര​​​ധാ​​​ന കാ​​​ര​​​ണ​​​ങ്ങ​​​ളെ​​​ക്കു​​​റി​​​ച്ച് റി​​​പ്പോ​​​ർ​​​ട്ട് സ​​​മ​​​ർ​​​പ്പി​​​ക്കാ​​​നും സു​​​പ്രീം​​​കോ​​​ട​​​തി സി​​​ക്യു​​​എ​​​മ്മി​​​നോ​​​ടു നി​​​ർ​​​ദേ​​​ശി​​​ച്ചു. കാ​​​ല​​​ങ്ങ​​​ളാ​​​യി ചി​​​ല ന​​​ട​​​പ​​​ടി​​​ക​​​ൾ സ്വീ​​​ക​​​രി​​​ച്ചി​​​ട്ടു​​​ണ്ടെ​​​ങ്കി​​​ലും ഡ​​​ൽ​​​ഹി​​​യി​​​ലെ വാ​​​യു ഗു​​​ണ​​​നി​​​ല​​​വാ​​​രം നി​​​ര​​​ന്ത​​​രം മോ​​​ശ​​​മാ​​​യി തു​​​ട​​​രു​​​ക​​​യാ​​​ണെ​​​ന്ന് കോ​​​ട​​​തി നി​​​രീ​​​ക്ഷി​​​ച്ചു.

ക​​​ഴി​​​ഞ്ഞ വ​​​ർ​​​ഷം ഡി​​​സം​​​ബ​​​റി​​​ൽ വി​​​ഷ​​​യം പ​​​രി​​​ഗ​​​ണി​​​ച്ച​​​പ്പോ​​​ൾ ദീ​​​ർ​​​ഘ​​​കാ​​​ല പ​​​രി​​​ഹാ​​​ര​​​ന​​​ട​​​പ​​​ടി​​​ക​​​ൾ പു​​​നഃ​​​പ​​​രി​​​ശോ​​​ധി​​​ക്കാ​​​ൻ സി​​​ക്യു​​​എ​​​മ്മി​​​നോ​​​ടു സു​​​പ്രീം​​​കോ​​​ട​​​തി പ്ര​​​ത്യേ​​​കം ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടി​​​രു​​​ന്നു. എ​​​ന്നാ​​​ൽ വ്യ​​​ക്ത​​​മാ​​​യ പ്ര​​​വ​​​ർ​​​ത്ത​​​ന​​​പ​​​ദ്ധ​​​തി ത​​​യാ​​​റാ​​​ക്കു​​​ന്ന​​​തി​​​നു​​​പ​​​ക​​​രം ത​​​ത്‌​​​സ്ഥി​​​തി റി​​​പ്പോ​​​ർ​​​ട്ട് മാ​​​ത്ര​​​മാ​​​ണു ഫ​​​യ​​​ൽ ചെ​​​യ്ത​​​തെ​​​ന്നും ബെ​​​ഞ്ച് ചൂ​​​ണ്ടി​​​ക്കാ​​​ട്ടി.

Latest News

Corehub Up